Free

Thursday, May 5, 2011

http://www.keralagraph.com/news.php?cat=generalnews&story=1123

കൊല്ലം സ്വദേശി ആഷ്‌ലി സജിത്കുമാര്‍ മിസ്റ്റര്‍ അയര്‍ലന്റ്.


അഭിമാനിക്കാം; മലയാളിക്ക് അയര്‍ലന്റില്‍ ദേശീയ അംഗീകാരം.



Posted on: 05 May 2011









വിന്‍സ് മാത്യു. ഫോട്ടോ- സച്ചിന്‍ വിജയന്‍





ഡബ്ലിന്‍: ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് അഭിമാനിക്കാം. കൊല്ലം സ്വദേശി ആഷ്‌ലി സജിത്കുമാറിന് അയര്‍ലന്റില്‍ ദേശീയ അംഗീകാരം. മിസ്റ്റര്‍ അയര്‍ലന്റായി നിരവധി ശക്തിമാന്മാരെയും,മസ്സില്‍ കരുത്തുള്ള ശരീര സൗന്ദര്യ താരങ്ങളെയും പിന്നിലാക്കിയാണ് ആഷ്‌ലി വിജയിച്ചത്.

60ഓളം അതികായകന്മാരാണ് ഇന്ത്യയുടെ മസില്‍ കരുത്തില്‍ അടിയറവ് പറഞ്ഞത്. ഇതില്‍ 3തവണ മുമ്പ് അയര്‍ലന്റില്‍ ഈ വിഭാഗത്തില്‍ ഫൈനലില്‍ വന്ന താരങ്ങള്‍ പോലും ഉണ്ടായിരുന്നുവെന്നാണ് പ്രത്യേകത.

അയര്‍ലന്റിലെ 2011ലെ ചരിത്രത്തില്‍ എന്നും ഈ ആഷ്‌ലി സജിത്കുമാര്‍ എന്ന ഇന്ത്യക്കാരന്റെ പേരും ഇനിയുണ്ടാവും.



ഇന്ത്യയിലെ ജനങ്ങളുടെ ശാരീരിക ക്ഷമതയ്ക്കുനേരെയും ആരോഗ്യ പരിപാലനത്തിന്റെ വിഷയത്തിലും നിരവധി സംശയങ്ങള്‍ ഉന്നയിക്കുന്ന യൂറോപ്യന്‍ മണ്ണില്‍ നിന്നുതന്നെഒരു ഇന്ത്യക്കാരന്‍ നേടിയ ഈ ചരിത്ര വിജയം ഗഭീരമായി തന്നെ രേഖപ്പെടുത്തേണ്ടതാണ്. ഇത് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളാണെന്ന് ആഷ്‌ലി വ്യക്തമാക്കി. മല്‍സര വിജയത്തിന് ശേഷം കേരള ഗ്രാഫ് പത്രത്തിലൂടെയാണ് ആദ്യവാര്‍ത്തയും ആഷ്‌ലിയുടെ അഭിമുഖവും പുറത്തുവരുന്നത്. കേരളാ ഗ്രാഫിലൂടെ തന്നെ ഈ വിവരം പുറത്തുവരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ആഷ്‌ലിയുടെ താലയിലെ സുഹൃത്തുക്കളും പറഞ്ഞു.



അയര്‍ലന്റില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന് ഇത്രയും വലിയ ഒരു നേട്ടം കൈവരിക്കുവാന്‍ സാധിക്കുന്നത്.ശരീര സൗന്ദര്യ മല്‍സരത്തില്‍ദേശീയ ചാമ്പ്യന്‍ പട്ടം കിട്ടിയതോടെ 2012ല്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ബോഡി ബില്‍ഡ് ഫെഡറേഷന്‍ മല്‍സരത്തിനും ആഷ്‌ലി സജിത്കുമാര്‍ അര്‍ഹത നേടി.



ഓരോ രാജ്യത്തെയും ചാമ്പ്യന്മാര്‍ക്കാണ് ഈ മല്‍സരത്തില്‍ പങ്കുടുക്കാനുള്ള അര്‍ഹത. മുമ്പ് 2003ലും, 2004ലും ഇദ്ദേഹം കേരളത്തില്‍ മിസ്റ്റര്‍ കൊല്ലമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 25 വയസ്സുള്ള അവിവാഹിതനായ ആഷ്‌ലി അയര്‍ലന്റില്‍ വന്നിട്ട് 4വര്‍ഷമായി. ഇപ്പോള്‍ അയര്‍ലന്റ് താലയിലെ ക്രഞ്ച് ഫിറ്റ്‌നസ് സെന്ററില്‍ പരിശീലകനായി കഴിഞ്ഞ് 3 വര്‍ഷമായി ജോലി ചെയ്യുന്നു.



ലിമറിക്കില്‍ വയ്ച്ച് നടന്ന മല്‍സരത്തിലയര്‍ലന്റില്‍ സ്ഥിരതാമസമായയൂറോപ്യന്‍ യൂണ്യനിലെ മറ്റ് രാജ്യക്കാരും പങ്കുടുത്തിരുന്നു.70കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചുവെന്ന് മാത്രമല്ല ദേശീയ ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തിലെ ഓവറോള്‍ ഒന്നാം സമ്മാനവും ആഷ്‌ലിക്കാണ്. കൊല്ലത്ത് മുണ്ടയ്ക്കല്‍ സ്വദേശിയായ പുത്തനഴികം വീട്ടിലെ മിനിയുടെയുംപരേതനായ ഷംസുവിന്റെയും, ഏക മകനാണ് ആഷ്‌ലി. അയര്‍ലന്റിലെ ദേശീയ ചാമ്പ്യന്‍ ആയിട്ടും ഇതുവരെ ഇന്ത്യന്‍ സ്ംഘടനകളോ, മലയാള സംഘടനകളോ ഒന്ന് വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ല.







No comments:

Post a Comment

Search This Blog